ഗാന്ധിസത്തിന് ഗുഡ്‌ബൈ പറഞ്ഞ് മുരളി; അടിച്ചാല്‍ തിരിച്ചടിക്കും

Jun 14, 2022 - 03:24
0
ഗാന്ധിസത്തിന് ഗുഡ്‌ബൈ പറഞ്ഞ് മുരളി; അടിച്ചാല്‍ തിരിച്ചടിക്കും

കോഴിക്കോട്: അടിച്ചാല്‍ തിരിച്ചടിക്കുന്നതാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ രീതിയെന്ന് കെ മുരളീധരന്‍ എംപി. ഗാന്ധിസം പറഞ്ഞുകൊണ്ടിരിക്കുന്ന കാലം അതിക്രമിച്ചതായും അദ്ദേഹം പറഞ്ഞു. വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നിയമസഹായങ്ങള്‍ നല്‍കും. പ്രതിഷേധക്കാരെ കായികപരമായി നേരിട്ട ഇപി ജയരാജനെതിരെ നിയമനടപടി സ്വീകരിക്കണം. ഇതിനായി കേന്ദ്രമന്ത്രാലയത്തിനെ സമീപിക്കുമെന്നും എംപി പറഞ്ഞു. സ്വര്‍ണക്കള്ളന്‍ നാട് ഭരിക്കുമ്പോള്‍ ജയിലില്‍ കിടക്കാന്‍ കോണ്‍ഗ്രസുകാര്‍ക്ക് മടിയില്ല. തവനൂരില്‍ 37 കോടി രൂപ മുടക്കി ജയില്‍ നിര്‍മിച്ചത് മുഖ്യമന്ത്രി തന്റെ ഭാവി മുന്നില്‍കണ്ടിട്ടാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User