തൃക്കാക്കര പാഠം പഠിപ്പിച്ചു; കെ റെയിലില്‍ നിന്ന് പിന്മാറാന്‍ പിണറായി 

Jun 14, 2022 - 03:40
0
തൃക്കാക്കര പാഠം പഠിപ്പിച്ചു; കെ റെയിലില്‍ നിന്ന് പിന്മാറാന്‍ പിണറായി 

 

കൊച്ചി: തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കെ റെയില്‍ നടപ്പിലാക്കുന്നതിനുളള കടുംപിടിത്തം ഉപേക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയെങ്കില്‍ മാത്രമേ കെ റെയില്‍ നടപ്പിലാക്കുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ ആരൊക്കെ എതിര്‍ത്താലും പദ്ധതി നടപ്പിലാക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി തൃക്കാക്കരയിലെ തോല്‍വിയോടെയാണ് നിലപാട് മയപ്പെടുത്തിയത്. കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ശങ്കിച്ചു നില്‍ക്കുന്നു. ആദ്യം അനുകൂല നിലപാടായിരുന്നു. കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കാതെ പദ്ധതിയുമായി മുന്നോട്ട് പോകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User