ജെന്‍ഡര്‍ ന്യൂട്രല്‍ വിഷയത്തില്‍ നിലപാട് പരസ്യമാക്കി മുരളിധരന്‍

Aug 21, 2022 - 02:10
Updated: 4 years ago
0
ജെന്‍ഡര്‍ ന്യൂട്രല്‍ വിഷയത്തില്‍ നിലപാട് പരസ്യമാക്കി മുരളിധരന്‍

കോഴിക്കോട്: ജെന്‍ഡര്‍ ന്യൂട്രല്‍ വിവാദത്തില്‍ മുസ്ലിം ലീഗിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. ക്ലാസ്സുകളില്‍ കുട്ടികളെ ഇടകലര്‍ത്തി ഇരുത്തിയാല്‍ ജെന്‍ഡര്‍ ഇക്വാളിറ്റി ആവില്ലെന്ന് കെ.മുരളീധരന്‍ പറഞ്ഞു. തല തിരിഞ്ഞ പരിഷ്‌കാരമാണത്. ലീഗ് പറഞ്ഞതില്‍ കാര്യമുണ്ട്. ലീഗ് മാത്രമല്ല കേരളത്തിലെ ജനങ്ങള്‍ ആ രീതിയില്‍ ഉള്ള ഇരിപ്പൊന്നും ഇഷ്ടപ്പെടില്ല. സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ കൂടുതല്‍ പരിഷ്‌കാരങ്ങളിലേക്ക് പോകേണ്ടതില്ലെന്ന് കെ.മുരളീധരന്‍ പറഞ്ഞു. സ്ത്രീ സുരക്ഷ ഉറപ്പാക്കുകയാണ് ആദ്യം വേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User