ഗവര്‍ണറുടെ തിരിച്ചടിയില്‍ വി സിയുടെ കസേര ഇളകി
ഡല്‍ഹി: സിപിഎം നേതാക്കളുടെ ബന്ധുക്കള്‍ക്ക് സര്‍വകലാശാലകളില്‍ നിയമനം നല്‍കിയതിനെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മിഷനെ നിയമിക്കാനുള്ള നീക്കം ഗവര്‍ണര്‍ തുടങ്ങി. ഈ നീക്കത്തിനെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും . റിട്ട. ഹൈക്കോടതി ജഡ്ജി, റിട്ട.ചീഫ് സെക്രട്ടറി, വിദ്യാഭ്യാസ വിദഗ്ധര്‍ എന്നിവരുള്‍പ്പെടുന്ന കമ്മിഷനെ നിയമിക്കാനാണ് ഇപ്പോള്‍ ആലോചിക്കുന്നത്.. ഗവര്‍ണര്‍ ഇക്കാര്യത്തില്‍ നിയമവിദഗ്ധരുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. 24ന് ഡല്‍ഹിയില്‍നിന്ന് മടങ്ങിയെത്തിയശേഷം ഗവര്‍ണര്‍ തീരുമാനം പ്രഖ്യാപിക്കും. കേരള സര്‍വകലാശാല സെനറ്റ് യോഗം തനിക്കെതിരെ പ്രമേയം പാസാക്കിയതു സംബന്ധിച്ചും ഗവര്‍ണര്‍ വിവരങ്ങള്‍ തേടിയിട്ടുണ്ട്. രാജ് ഭവന്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ കൈമാറി... സെനറ്റ് യോഗത്തില്‍ പ്രമേയം അവതരിപ്പിക്കുന്നതിന് അനുമതി നല്‍കിയ വൈസ് ചാന്‍സലര്‍ ഡോ. വി.പി.മഹാദേവന്‍ പിള്ളയ്ക്കെതിരെ നടപടി ഉണ്ടാകാനാണ് സാധ്യത.