നെടുമ്പാശ്ശേരി ദേശീയപാതയിലെ അപകടം : നിതിൻ ഗഡ്കരിക്ക് ബെന്നി ബാഹനാൻ എം പി യുടെ കത്ത്

Aug 06, 2022 - 10:07
0
നെടുമ്പാശ്ശേരി ദേശീയപാതയിലെ അപകടം : നിതിൻ ഗഡ്കരിക്ക് ബെന്നി ബാഹനാൻ എം പി യുടെ കത്ത്
നെടുമ്പാശ്ശേരി ദേശീയപാതയിലെ അപകടം : നിതിൻ ഗഡ്കരിക്ക് ബെന്നി ബാഹനാൻ എം പി യുടെ കത്ത്

 നെടുമ്പാശ്ശേരിമാർ അത്തനേഷ്യസ് ഹൈസ്കൂളിന് മുൻപിലുള്ള കുഴിയിൽപെട്ട് തെറിച്ചു വീണ് ബൈക്ക് യാത്രക്കാരൻ  മഞ്ഞാലി മനക്കപ്പടി സ്വദേശി ഹാഷിം എന്ന 52 കാരൻ മരിച്ച സംഭവത്തിൽ, കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്ക് ബെന്നി ബാഹനാൻ എം പി കത്തെഴുതി. 
 ഹാഷിമിന്റെ മരണത്തിനിടയാക്കിയ ഈ കുഴിക്ക് രണ്ടടിയോളം താഴ്ചയുണ്ട്. വിഷയം നിരവധി തവണ വേണ്ടപ്പെട്ട ഉദ്യോഗസ്ഥരെ ധരിപ്പിച്ചതായും ഉദ്യോഗസ്ഥ തലങ്ങളിൽ നിന്നും വേണ്ട നടപടികൾ ഉണ്ടായില്ലെന്നും എംപി കത്തിലൂടെ മന്ത്രിയെ അറിയിച്ചു. കഴിഞ്ഞ ആഴ്ച നിതിൻ ഗഡ്കരി വിളിച്ചുചേർത്ത കേരളത്തിലെ എംപിമാരുടെ മീറ്റിംഗിലും ചാലക്കുടി മണ്ഡലത്തിലെ ദേശീയപാതയിലെ അപാകതകൾ എം പി മന്ത്രിയെ നേരിൽ ധരിപ്പിച്ചിരുന്നു. ദേശീയപാതയിലെ അടിക്കടിയുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിന് കർശന നടപടികൾ സ്വീകരിക്കണമെന്നും നെടുമ്പാശ്ശേരി ദേശീയപാതയിലെ നിലവിലെ കോൺട്രാക്ടറെ റിസ്ക്ക് ആൻഡ് കോസ്റ്റിൽ ഒഴിവാക്കി പുതിയ കോൺട്രാക്ടറെ വെക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും എംപി മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.ഒപ്പം മരിച്ച ഹാഷിമിന്റെ കുടുംബത്തിന് അടിയന്തര നഷ്ട്ട പരിഹാരം നൽകണമെന്നും എം പി മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User