പയ്യന്നൂരിലെ ആർ.എസ്.എസ്. ഓഫീസ് ആക്രമണം: രണ്ട് സി.പി.എമ്മുകാർ പിടിയിൽ

Jul 22, 2022 - 12:38
0
പയ്യന്നൂരിലെ ആർ.എസ്.എസ്. ഓഫീസ് ആക്രമണം: രണ്ട് സി.പി.എമ്മുകാർ പിടിയിൽ

പയ്യന്നൂരിലെ ആര്‍.എസ്.എസ്. ഓഫീസായ രാഷ്ട്രമന്ദിറിന്  ബോംബേറിഞ്ഞ സംഭവത്തില്‍ രണ്ടു സി.പി.എം. പ്രവര്‍ത്തകര്‍ പിടിയില്‍. കാരമ്മല്‍ കശ്യപ് (23), പെരളം അങ്ങാടിവീട്ടില്‍ ഗെനില്‍ (25) എന്നിവരാണ് പിടിയിലായത്. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് ഇവരെന്നാണ് വിവരം.


കഴിഞ്ഞ 11-ന് പുലര്‍ച്ചെയോടെയാണ് ഓഫീസിനു നേര്‍ക്ക് ആക്രമണം ഉണ്ടായത്. സ്റ്റീല്‍ബോംബാണ് ആക്രമണത്തിന് ഉപയോഗിച്ചത്.
സ്‌ഫോടനത്തില്‍ കെട്ടിടത്തിന്റെ മുന്നിലെ ഇരുമ്പുഗ്രില്ല് വളഞ്ഞുപോയിരുന്നു. ബോംബിന്റെ ചീളുകള്‍ തെറിച്ച് ജനല്‍ച്ചില്ലുകളും പൊട്ടിച്ചിതറി. വരാന്തയിലുണ്ടായിരുന്ന കസേരകളും തകര്‍ന്നു. ആക്രമണത്തില്‍ കെട്ടിടത്തിന്റെ ഗ്രില്ലുകള്‍ക്കും ജനാലച്ചില്ലുകള്‍ക്കും കേടുപറ്റിയിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User