ജനങ്ങളെ ദ്രോഹിച്ച് ഭീരുത്വത്തിന് പോലീസ് സംരക്ഷണം: കെ സുധാകരൻ

പിണറായി വിജയൻ എന്ന ഭീരുവിന്റെ ഉത്തരവുകൾ ജനം പുച്ഛിക്കുന്നു

Jun 12, 2022 - 03:35
0
ജനങ്ങളെ ദ്രോഹിച്ച് ഭീരുത്വത്തിന് പോലീസ് സംരക്ഷണം: കെ സുധാകരൻ

  രാജ്യദ്രോഹ കുറ്റാരോപിതനായൊരാളെ സംരക്ഷിച്ചു നിർത്താൻ എന്ത് വൃത്തികേടിനും കേരള പോലീസ് കൂട്ടു നില്‍ക്കരുതെന്ന് സുധാകരന്‍ പറഞ്ഞു. പ്രതിഷേധങ്ങളുടെ സാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രിയ്ക്ക് സുരക്ഷ വര്‍ധിപ്പിച്ചതില്‍ നിശിതമായ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.

പിണറായി വിജയന്‍ എന്നൊരു ഭീരുവിന്റെ സ്ഥലകാല ബോധമില്ലാത്ത ഉത്തരവുകള്‍ അതുപോലെ നടപ്പാക്കാനിറങ്ങിയാല്‍ പൊലീസ് ജനങ്ങള്‍ക്ക് മുന്നില്‍ അപഹാസ്യരായിപോകുമെന്നും സുധാകരന്‍ പറഞ്ഞു. കറുത്ത മാസ്‌ക് ധരിക്കുന്നവരെ, കറുത്ത വസ്ത്രം ധരിച്ചവരെ ഒക്കെ അടിച്ചോടിക്കുന്നത് ഏത് നിയമത്തിന്റെ ഭാഗമായാണെന്നും യാതൊരു മുന്നറിയിപ്പുമില്ലാതെ റോഡുകള്‍ അടച്ചിടുന്നതും, പൊതുജനങ്ങളെ അകാരണമായി വഴി തടയുന്നതും ആര്‍ക്ക് വേണ്ടിയാണെന്നും എന്ത് നീതിയാണ് നിങ്ങള്‍ നടപ്പിലാക്കുന്നതെന്നും സുധാകരന്‍ ചോദിച്ചു. ഒരു വ്യക്തിയുടെ ഭീരുത്വത്തിന് സംരക്ഷണം നല്‍കാന്‍ ഒരു പ്രദേശത്തെ മുഴുവന്‍ ജനങ്ങളെയും ദ്രോഹിക്കരുതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User