പോപ്പുലര്‍ ഫ്രണ്ട് ആയുധപരിശീലനം: ബീഹാര്‍ പൊലീസ് കേരളത്തിലേയ്ക്ക് 

Jul 16, 2022 - 01:05
0
പോപ്പുലര്‍ ഫ്രണ്ട് ആയുധപരിശീലനം: ബീഹാര്‍ പൊലീസ് കേരളത്തിലേയ്ക്ക് 

പാറ്റ്‌ന: പാറ്റനയില്‍ നിന്ന് പുറത്തുവരുനനത് ഞെട്ടിക്കുന്ന വിവരങ്ങളെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പോപ്പുലര്‍ ഫ്രണ്ട് ആയുധ പരീശീലന ക്യാമ്പില്‍ നിന്നുള്ളവര്‍ കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ളവരാണെന്ന കണ്ടെത്തതലിലാണ് ബീഹാര്‍ പൊലീസ്. അറസ്റ്റിലായവരില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് രണ്ട് സംസ്ഥാനങ്ങളില്‍ നിന്നും ഉളള ചിലരുടെ വിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്. ഇവരെ കണ്ടെത്താന്‍ കേരളത്തിലെയും തമിഴ്‌നാട്ടിലെയും പൊലീസിന്റെ സഹായം തേടുമെന്ന് പാറ്റ്‌ന എഎസ്പി മനീഷ് കുമാര്‍ പറഞ്ഞു. പരിശീലന ക്യാമ്പ് റെയ്ഡില്‍ രണ്ടുപേരെയാണ് ബിഹാര്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഇവരില്‍ നിന്നും മറ്റു പലരുടെയും വിവരങ്ങള്‍ അടങ്ങിയ ഒരു രജിസ്റ്റര്‍ അടക്കമുള്ള രേഖകളും കണ്ടെടുത്തിട്ടുണ്ട്. അതേസമയം, പോപ്പുലര്‍ ഫ്രണ്ടിനെ ആര്‍എസ്എസിനോടുപമിച്ച് വിവാ?ദത്തിലായ പൊലീസ് ഓഫിസര്‍ വിശദീകരണവുമായി രം?ഗത്ത് വന്നു. പോപ്പുലര്‍ ഫ്രണ്ടിനെ ആര്‍എസ്എസുമായി താരതമ്യം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് പട്നയിലെ സീനിയര്‍ പൊലീസ് സൂപ്രണ്ട് മാനവ്ജീത് സിംഗ് ധില്ലണ്‍ വിശദീകരിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User