ഒരു മണിക്കൂര്‍ പ്രസംഗം ; പൊലീസിന് കിട്ടിയത് രണ്ട് മിനിട്ട് ദൃശ്യം മാത്രം ; സജി രക്ഷപ്പെടുന്നു

Jul 16, 2022 - 01:23
0
ഒരു മണിക്കൂര്‍ പ്രസംഗം ; പൊലീസിന് കിട്ടിയത് രണ്ട് മിനിട്ട് ദൃശ്യം മാത്രം ; സജി രക്ഷപ്പെടുന്നു

സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗത്തില്‍ അന്വേഷണ പ്രഹസനവുമായി പൊലീസ്. വിവാദമായ മല്ലപ്പള്ളി സിപിഎം പരിപാടി രണ്ടര മണിക്കൂറാണ് നീണ്ട് നിന്നത്. ഇതില്‍ ആകെ പൊലീസിന് കിട്ടിയ ദൃശ്യങ്ങള്‍ വെറും രണ്ട് മിനിട്ട് മാത്രം. പരിപാടി കവര്‍ ചെയ്ത സ്റ്റുഡിയോക്കാരനോട് വിവരങ്ങള്‍ തേടിയപ്പോള്‍ പരിപാടിയുടെ ദൃശ്യങ്ങളില്ലെന്ന മറുപടിയാണ് ലഭിച്ചത്. കേസുമായി ബന്ധപ്പെട്ട് സി.പി.ഐ. എം മല്ലപ്പള്ളി ഏരിയ സെക്രട്ടറി അടക്കം വേദിയിലുണ്ടായിരുന്ന നേതാക്കളില്‍നിന്ന് പൊലീസ് ശനിയാഴ്ച മൊഴിയെടുക്കും. ജില്ല സെക്രട്ടറിക്ക് നോട്ടീസ് നല്‍കി അടുത്ത ആഴ്ച വിവരങ്ങള്‍ തേടാനാണ് ആലോചന. പരാതിക്കാരായ അഞ്ചുപേരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് സംഘാടകരില്‍നിന്ന് വിവരങ്ങള്‍ തേടുന്നത്. സി.പി.ഐ. എം മല്ലപ്പള്ളി ഏരിയ സെക്രട്ടറിയും സംഘാടക സമിതി ചെയര്‍മാനുമായ ബിനു വര്‍ഗീസ്, കണ്‍വീനര്‍ കെ. രമേശ് ചന്ദ്രന്‍, കെ.പി. രാധാകൃഷ്ണന്‍ അടക്കം പത്തോളം പേരുടെ മൊഴിയാണ് രേഖപ്പെടുത്തുക. ഇവര്‍ക്ക് നേരത്തേ നോട്ടീസ് നല്‍കിയിരുന്നു. പരിപാടിയില്‍ അധ്യക്ഷത വഹിച്ചിരുന്ന മാത്യു ടി. തോമസ് എം.എല്‍.എ, ആശംസ അറിയിച്ച പ്രമോദ് നാരായണന്‍ എം.എല്‍.എ എന്നിവരുടെ മൊഴി നിയമസഭ സമ്മേളനശേഷം രേഖപ്പെടുത്തും. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User