ശരിക്കും പറയാന്‍ പാടില്ലാത്തതാണ് പറഞ്ഞത്: എം.എം.മണിയുടെ വിഷയത്തില്‍ ചെയറിന്റെ പരാമര്‍ശം പുറത്ത്

ശരിക്കും പറയാന്‍ പാടില്ലാത്തതാണ് പറഞ്ഞത്: എം.എം.മണിയുടെ വിഷയത്തില്‍ ചെയറിന്റെ പരാമര്‍ശം പുറത്ത്

  കെ.കെ.രമക്കെതിരായ എം.എം.മണിയുടെ പരാമര്‍ശം പറയാന്‍ പാടില്ലാത്തതായിരുന്നുവെന്ന് സ്പീക്കറുടെ ചുമതല വഹിച്ച് ആ സമയത്ത് സഭയിലെ ചെയറിലുണ്ടായിരുന്ന സിപിഐ എംഎല്‍എ ഇ.കെ.വിജയന്‍. ‘ശരിക്കും പറയാന്‍ പാടില്ലാത്തതാണ് പറഞ്ഞത്. സ്പീക്കര്‍ ഉടനെ വരുമോ?’ ഇ.കെ.വിജയന്‍ ചോദിക്കുന്നതാണ് സഭാ ടിവിയുടെ ദൃശ്യങ്ങളിലുള്ളത്. കഴിഞ്ഞ ദിവസം മണിയുടെ വിവാദ പരാമര്‍ശത്തിന് പിന്നാലെ ചെയറിലിരുന്ന ഇ.കെ.വിജയന്‍ സ്പീക്കറുടെ സെക്രട്ടറിയോട് പറയുന്നതിന്റെ സഭാ ടീവി വീഡിയോയാണ് പുറത്ത് വന്നു. മണിയുടെ പരാമര്‍ശത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്നും പരിശോധിക്കണമെന്നും സ്പീക്കര്‍ എംബി രാജേഷ് നിലപാടെടുക്കുമ്പോഴാണ് ചെയറിലിരുന്ന ഇ.കെ.വിജയന്‍ മണിയെ തള്ളിപ്പറയുന്ന വീഡിയോ പുറത്ത് വന്നത്