രാജ്പഥ് ഇനിമുതൽ കര്‍ത്തവ്യ പഥ്
ഇനിമുതല്‍ രാജ്പഥ് കര്‍ത്തവ്യ പഥ് എന്നറിയപ്പെടും. ഡൽഹിയിലെ നേതാജി പ്രതിമ മുതല്‍ രാഷ്ട്രപതി ഭവന് വരെയുള്ള വഴിയുടെ പേരാണ് മാറ്റിയത്. ഡല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന് ഇന്നു ചേര്‍ന്ന പ്രത്യേക യോഗം പുതിയ പേര് അംഗീകരിച്ചു. കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.
ബ്രിട്ടീഷ് ഭരണകാലത്ത് ജോര്‍ജ് അഞ്ചാമനോടുള്ള ആദരസൂചകമായാണ് രാജ്പഥ് (കിംഗ്സ് വേ) എന്നു ഈ വഴിക്ക് പേരിട്ടത്.
കോളോനിയല്‍ വാഴ്ചയുടെ ശേഷിപ്പുകള്‍ തുടച്ചുനീക്കുന്നതിന്റെ ഭാഗമായാണ് പേരുമാറ്റം. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി പുതുക്കി പണിത രാജ്പഥും അനുബന്ധ സ്ഥലങ്ങളും ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് പേര് മാറ്റുന്നത്.