മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽ പങ്കില്ലെന്ന് നാവികസേന
മീന്‍ പിടിത്തം കഴിഞ്ഞ് ബോട്ടില്‍ മടങ്ങുകയായിരുന്ന മത്സ്യത്തൊഴിലാളി ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യന്‍ കടലില്‍വച്ച് വെടിയേറ്റ സംഭവത്തില്‍ തങ്ങള്‍ക്കു പങ്കില്ലെന്ന് നാവികസേന. വെടിയേറ്റയാളുടെ ശരീരത്തുനിന്ന് പുറത്തെടുത്ത ബുള്ളറ്റ് പരിശോധിച്ചശേഷമാണ് നാവികസേന ഇക്കാര്യം സ്ഥിരീകരിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കട്ടെയെന്നും നാവികസേന വ്യക്തമാക്കി.
നേവി ഉദ്യോഗസ്ഥര്‍ പരിശീലനം നടത്തുന്നതിനിടെ വെടിയേറ്റതാകാമെന്നായിരുന്നു നിഗമനം. സംഭവത്തില്‍ സെബാസ്റ്റ്യന്റെ ചെവിക്ക് പരിക്കേറ്റു.
ഫോര്‍ട്ട് കൊച്ചി നേവി ക്വാര്‍ട്ടേഴ്സിന് സമീപത്തുവച്ചാണ് വെടിയേറ്റത്. മീന്‍ പിടിത്തം കഴിഞ്ഞ് ബോട്ടില്‍ മടങ്ങുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ സെബാസ്റ്റ്യനെ ഉടന്‍ കരയിലെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.