വെള്ളാപ്പള്ളിക്കും, അബൂബക്കര്‍ മുസലിയാര്‍ക്കും ഡി-ലിറ്റ് നല്കാന് പ്രമേയം
വെള്ളാപ്പള്ളി നടേശനും, കാന്തപുരം കെ.പി.അബൂബക്കര്‍ മുസലിയാര്‍ക്കും ഡോക്ടറേറ്റ് നല്‍കണമെന്നാവശ്യപ്പെട്ട് കാലിക്കറ്റ് സര്‍വകലാശാലയില്‍ പ്രമേയം. വിസിയുടെ മുന്‍കൂര്‍ അനുമതിയോടെ ഇ.അബ്ദുറഹീമാണ് പ്രമേയം അവതരിപ്പിച്ചത്.
പ്രമേയം അംഗീകരിക്കുന്നതില്‍ ഇടതുപക്ഷ അംഗങ്ങള്‍ക്കിടയില്‍ തര്‍ക്കം ഉണ്ടായി. ഇരുവരും വിദ്യാഭ്യാസ മേഖലയ്ക്ക് നല്കുന്ന സംഭാവനകള്‍ പരിഗണിച്ച് ഡി-ലിറ്റിന് ശുപാര്‍ശ ചെയ്യണമെന്നാണ് പ്രമേയം.
ഡി-ലിറ്റ് നല്‍കാനുള്ള ആളുകളെ നിശ്ചയിക്കാന്‍ വേണ്ടി രൂപീകരിച്ച സിന്‍ഡിക്കേറ്റ് സബ് കമ്മിറ്റിയുടെ പരിഗണയിലേയ്ക്ക് പ്രമേയം നല്കി.
ഡോ. വിജയരാഘവന്, ഡോ. വിനോദ് കുമാര്‍, ഡോ. റഷീദ് അഹമ്മദ് എന്നിവരടങ്ങുന്ന സബ് കമ്മിറ്റി വിഷയം പരിഗണിക്കും.