അഗ്നിപഥ് പദ്ധതി റിക്രൂട്ടമെന്റ് നടപടി ആരംഭിച്ചു

Jun 24, 2022 - 13:33
0
അഗ്നിപഥ് പദ്ധതി റിക്രൂട്ടമെന്റ് നടപടി ആരംഭിച്ചു

പ്രതിഷേധങ്ങള്‍ നിലനില്‍ക്കെ അഗ്നിപഥ് പദ്ധതി പ്രകാരം റിക്രൂട്ടമെന്റ് നടപടികള്‍ ആരംഭിച്ച് ഇന്ത്യന്‍ എയര്‍ഫോഴ്‌സ്. ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ഇത് സംബന്ധിച്ച അറിയിപ്പും നല്‍കിയിരുന്നു.

ഇന്ന്

10 മണി മുതലാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചത്.ജൂണ്‍ 14നാണ് അഗ്നിപഥ് പദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നും വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു. നിരവധി പ്രതിപക്ഷ പാര്‍ട്ടികളും സൈനിക പ്രവര്‍ത്തകരും പദ്ധതിയെ അപലപിച്ച് നേരത്തെ രംഗത്തെത്തിയിരുന്നു.

 

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User