എസ് എഫ് ഐ ആക്രമണം; ഹരീഷ് പേരടിയുടെ പ്രതികരണം ഇങ്ങനെ

Jun 25, 2022 - 02:05
0
എസ് എഫ് ഐ ആക്രമണം; ഹരീഷ് പേരടിയുടെ പ്രതികരണം ഇങ്ങനെ

വയനാട്: രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ പ്രതികരിച്ച് നടന്‍ ഹരീഷ് പേരടി. നിങ്ങള്‍ക്കെതിരെയുള്ള ആക്രമണം നിങ്ങളെ കൂടുതല്‍ പ്രകാശമുള്ളവനും പ്രതീക്ഷയുള്ളവനും ആയി മാറ്റുന്നു എന്നാണ് ഹരീഷിന്റെ കുറിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു നടന്റെ പ്രതികരണം. അതേസമയം, മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തും. ഈ മാസം 30, 1, 2 തിയതികളിലാണ് സന്ദര്‍ശനം. രാഹുല്‍ ഗാന്ധിക്ക് വന്‍ സ്വീകരണം ഒരുക്കുമെന്ന് ഡിസിസി അറിയിച്ചു. കഴിഞ്ഞ ദിവസമാണ് രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത്.  പരിസ്ഥിതിലോല പ്രശ്‌നത്തില്‍ രാഹുല്‍ ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കേസില്‍ 19 എസ്എഫ്‌ഐ പ്രവര്‍ത്തകരെയാണ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കമാണ് അറസ്റ്റിലായത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User