രാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് യശ്വന്ത് സിന്‍ഹ

Jun 25, 2022 - 01:58
0
രാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് യശ്വന്ത് സിന്‍ഹ

ദില്ലി: രാഷ്ട്രപതി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ഉറച്ച് നില്‍ക്കുമെന്ന് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹ. ദ്രൗപദി മുര്‍മു സ്ഥാനാര്‍ത്ഥിയായത് കൊണ്ട് നിലപാടില്‍ മാറ്റമില്ലെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു. ജെഎംഎം നേരത്തെ നല്കിയ വാക്ക് പാലിക്കും എന്നാണ് കരുതുന്നത്. ഇപ്പോഴത്തെ പോരാട്ടം രണ്ടായിരത്തി ഇരുപത്തി നാലിലേക്കും നീളുമെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പ്രതിപക്ഷ നീക്കത്തിന് ഇനിയും മുന്നിലുണ്ടാകുമെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു. നിലവിലെ രാഷ്ട്രപതി ഭരണഘടന സംരക്ഷിക്കുന്നതില്‍ പലപ്പോഴും പരാജയപ്പെട്ടു. കഴിഞ്ഞ അഞ്ച് വര്‍ഷവും രാഷ്ട്രപതിക്ക് ചുമതല നന്നായി നിര്‍വ്വഹിക്കാനായില്ല എന്നാണ് അഭിപ്രായമെന്ന് പറഞ്ഞ, യശ്വന്ത് സിന്‍ഹ നരേന്ദ്ര മോദിയുടെ ശൈലിക്കെതിരായ പോരാട്ടമെന്നും കൂട്ടിച്ചേര്‍ത്തു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User