ലൈംഗികാതിക്രമ പരാതി: കർണാടക മഠാധിപതി അറസ്റ്റിൽ
മഠത്തിലെ അന്തേവാസികളായ സ്കൂൾ വിദ്യാർഥികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കർണാടകയിലെ ലിംഗായത്ത് സമുദായ മഠാധിപതി ശിവമൂർത്തി മുരുഗ ശരണരു അറസ്റ്റിൽ.
ശരണരു നേതൃത്വം നൽകുന്ന മുരുഗ മഠത്തിലെ അന്തേവാസികളായ പെണ്‍കുട്ടികൾ, മഠാധിപൻ തങ്ങളെ വർഷങ്ങളായി ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപണം ഉന്നയിച്ചിരുന്നു. ഇവരുടെ പരാതിയിന്മേൽ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
അറസ്റ്റ് ചെയ്ത ശരണരുവിനെ കോടതിയിൽ ഹാജരാക്കുന്നതിനെപ്പറ്റിയുള്ള വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.