അടിച്ചാല്‍ തിരിച്ചടിക്കും; തമിഴ്‌നാടിന് മുന്നറിയിപ്പുമായി ബിജെപി
ചെന്നൈ: തമിഴ്നാട് ധനമന്ത്രി പളനിവേല്‍ ത്യാഗരാജനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലയും തമ്മില്‍ വാക്പോര്. കഴിഞ്ഞ രണ്ട് ദിവസമായി രൂക്ഷമായ രീതിയിലാണ് ഇരുവരും തമ്മില്‍ ട്വിറ്ററില്‍ തര്‍ക്കം നടക്കുന്നത്. തന്നെ അപമാനിച്ചാല്‍ താന്‍ മിണ്ടാതിരിക്കില്ലെന്നും അടിച്ചാല്‍ തിരിച്ചടിക്കുമെന്നും അണ്ണാമലൈ പറഞ്ഞു.കഴിഞ്ഞ ദിവസം പളനിവേല്‍ കുറിച്ച ട്വീറ്റുകളില്‍ ബിജെപി അധ്യക്ഷനെ പരിഹസിച്ചിരുന്നു. അണ്ണാമലൈ തമിഴ് സമൂഹത്തിന് ശാപമാണെന്ന് പേരെടുത്ത് അഭിസംബോധന ചെയ്യാതെ മന്ത്രി വിമര്‍ശിച്ചു. കള്ളം പറയുകയും ത്രിവര്‍ണ പതാകയുള്ള കാറിന് നേരെ ചെരിപ്പെറിയുകയും ചെയ്തതിനാലാണ് അദ്ദേഹത്തെ പേരെടുത്ത് അഭിസംബോധന ചെയ്യാത്തതെന്ന് പളനിവേല്‍ പറഞ്ഞു. രക്തസാക്ഷികളുടെ മൃതദേഹവുമായാണ് ആ വ്യക്തി പബ്ലിസിറ്റി നേടുന്നതെന്നും മന്ത്രി വിമര്‍ശിച്ചു.