യുഡിഎഫ് സൈബര്‍ ടീമിന്റെ മറുപണിയില്‍ ഷൈജു കുടുങ്ങി!!

May 26, 2022 - 05:37
0
യുഡിഎഫ് സൈബര്‍ ടീമിന്റെ മറുപണിയില്‍ ഷൈജു കുടുങ്ങി!!

തൃക്കാക്കര: ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോള്‍ മലയാളം ഫുട്‌ബോള്‍ കമന്ററിയിലൂടെ ശ്രദ്ധേയനായ ഷൈജു ദാമോദരന്‍ കഴിഞ്ഞ ദിവസം തൃക്കാക്കര ഇലക്ഷന്റെ ഭാഗമായി ഡോ. ജോ ജോസഫിന്റെ പ്രചരണാര്‍ത്ഥം നടത്തിയ പ്രസംഗം ഏറെ വൈറലായിരുന്നു. തന്റെ പതിവ് ശൈലയില്‍ ഷൈജു കത്തിക്കയറി. ഫുട്‌ബോള്‍ കമന്ററിയുടെ ആവേശം നിറഞ്ഞ പ്രസംഗം സമൂഹമാധ്യമങ്ങളിലൂടെ വൈറലാവുകയും ചെയ്തു. എന്നാല്‍ ഷൈജുവിന്റെ ആവേശത്തിന് മറുപണിയുമായി യുഡിഎഫ് സൈബര്‍ ടീം ഇപ്പോള്‍ രംഗത്തുവന്നിരിക്കുകയാണ്. ഷൈജുവിന്റെ പ്രശസ്തമായ കമന്ററി ഡയലോഗുകള്‍ കോര്‍ത്തിണക്കി യുഡിഎഫ് സൈബര്‍ ടീം ഒരുക്കിയ വീഡിയോ ഏറെ ശ്രദ്ധേയമായിക്കഴിഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ കൊച്ചിക്കായി ഒരുക്കിയ വികസനങ്ങള്‍ കമന്ററിയുടെ ഭംഗിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് . കെ കരുണാകരന്റെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയവും ഉമ്മന്‍ ചാണ്ടിയുടെ മെട്രോയും എ കെ ആന്റണിയുടെ ഗോശ്രീ പാലവുമെല്ലാം ഷൈജുവിന്റെ ശബ്ദത്തില്‍ കേള്‍ക്കാം. നേരത്തെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാര്യര്‍ക്ക് വേണ്ടി ഷൊര്‍ണൂരില്‍ നടത്തിയ പ്രചാരണവും ഇപ്പോള്‍ ബിജെപി ആയുധമാക്കുന്നുണ്ട്.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User