മമ്മൂട്ടിക്കും മോഹന്‍ലാലിനും എതിരെ പ്രണവും ദുല്‍ഖറും
സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ നാളെ പ്രഖ്യാപിക്കാനിരിക്കെ വിവിധ വിഭാഗങ്ങളിലേയ്ക്ക് നടക്കുന്നത് കടുത്ത മത്സരം. ആകെ 142 ചിത്രങ്ങളാണ് ജൂറിയുടെ മുന്നിലെത്തിയത്. ഇതില്‍ അന്തിമ ഫലപ്രഖ്യാപനത്തിനായി 45 സിനിമകളെയാണ് പരിഗണിച്ചത്. മുഴുവന്‍ ചിത്രങ്ങളും ജൂറി കണ്ടുകഴിഞ്ഞു. നാളെ വൈകിട്ട് കൃത്യം അഞ്ചിന് പുരസ്‌ക്കാര ജേതാക്കളെ പ്രഖ്യാപിക്കും. ഹിന്ദു ചലച്ചിത്രക്കാരന്‍ സയിദ് അക്തര്‍ മിര്‍സയാണ് ജൂറി ചെയര്‍മാന്‍. മികച്ച നടനാകാനുള്ള മത്സരരംഗത്ത് ഇക്കുറി മമ്മൂട്ടി, ദുല്‍ഖര്‍, പ്രണവ് മോഹന്‍ലാല്‍, മോഹന്‍ലാല്‍, സുരേഷ് ഗോപി, ഇന്ദ്രന്‍സ് , ജയസൂര്യ, സുരാജ് വെഞ്ഞാറമൂട് എന്നിവരുണ്ട്. നടിമാരുടെ പട്ടികയില്‍ മഞ്ജു വാര്യര്‍, നിമിഷ സജയന്‍, പാര്‍വതി തിരുവോത്ത്, രജീഷ വിജയന്‍, കല്ല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരുമുണ്ട്. റോജിന്‍ തോമസ് സംവിധാനം ചെയ്ത ഹോം, വിനീത് ശ്രീനിവാസന്റെ ഹൃദയം, താരാ രാമാനുജന്റെ നിഷിദ്ധോ, സിദ്ധാര്‍ത്ഥ് ശിവയുടെ 'ആണ്' മാനോജ് കാനയുടെ ഖെദ്ദ, ഷെറി ഗോവിന്ദന്റെ അവനോവിലോന, ഡോ. ബിജുവിന്റെ ദി പോര്‍ട്രെയേറ്റ് എന്നി ചിത്രങ്ങളും അവാര്‍ഡ് പ്രതീക്ഷയിലാണ്.