ജോര്‍ജിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചില്ല; ജയിലില്‍ തുടരും

May 26, 2022 - 06:51
0
ജോര്‍ജിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചില്ല; ജയിലില്‍ തുടരും

കൊച്ചി: വിദ്വേഷ പ്രസംഗ കേസില്‍ ജാമ്യം തേടിയുള്ള പി.സി.ജോര്‍ജിന്റെ അപേക്ഷ കോടതി നാളത്തേക്ക് മാറ്റി. ഇടക്കാല ജാമ്യം ആവശ്യപ്പെട്ട് ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജിയില്‍, വിദ്വേഷ പ്രസംഗത്തില്‍ ഒരാളെ  കസ്റ്റഡിയില്‍ വെച്ച് എന്താണ് പൊലീസിന് ചെയ്യാന്‍ ഉള്ളത് എന്ന് കോടതി ചോദിച്ചു. വീഡിയോ റെക്കോര്‍ഡുകള്‍ കയ്യിലുണ്ടല്ലോ എന്ന് കോടതി ആരാഞ്ഞു. പൊലീസില്‍ നിന്ന് വിവരം ശേഖരിക്കാനുണ്ടെന്നും മറുപടി നല്‍കാന്‍ സമയം വേണം എന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അറിയിച്ചതോടെ കേസ് നാളത്തേക്ക് മാറ്റുകയായിരുന്നു. നാളെ ഉച്ചയ്ക്ക് 1.45ന് ആണ് കേസ് പരിഗണിക്കുക. അതുവരെ മറ്റ് കേസുകളില്‍ അറസ്റ്റ് പാടില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User