ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വിവാദം; കെ ടി ജലീലിനെതിരെ വെളിപ്പെടുത്തലുമായി വെള്ളാപ്പള്ളി

Aug 04, 2022 - 13:34
0
ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വിവാദം; കെ ടി ജലീലിനെതിരെ വെളിപ്പെടുത്തലുമായി വെള്ളാപ്പള്ളി

 ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലര്‍ നിയമന വിവാദത്തിൽ മുൻ മന്ത്രി കെടി ജലീലിനെതിരെ വിവാദ വെളിപ്പെടുത്തലുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുസ്ലീം വിഭാഗത്തിൽ നിന്ന് ഒരാളെ വിസി ആക്കണമെന്നത് ആവശ്യമായിരുന്നു എന്ന് ജലീൽ നേരിട്ട് പറഞ്ഞു എന്നാണ് വെള്ളാപ്പള്ളി വെളിപ്പെടുത്തിയത്.  

   വീട്ടിൽ വന്നാണ് ജലീൽ കാര്യങ്ങൾ വിശദീകരിച്ചതെന്നും സാക്ഷിയായി ജോമോൻ പുത്തൻപുരക്കൽ ഉണ്ടായിരുന്നെന്നും വെള്ളാപ്പള്ളി നടേശൻ തിരുവനന്തപുരത്ത് പറഞ്ഞു. ശ്രീ നാരായണ ഗുരു ഓപ്പൺ സര്‍വ്വകലാശാല വിസി ആയി മുബാറക്ക് പാഷയെ നിയമിച്ചതിനെതിരെ കടുത്ത പ്രതിഷേധവും അമര്‍ഷവുമാണ് സര്‍ക്കാരിനെതിരെ വെള്ളാപ്പള്ളിക്ക് ഉണ്ടായിരുന്നത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User