ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ ആക്ടിംഗ് പ്രെസിഡന്റായി ചുമതലയേറ്റു

Jul 14, 2022 - 03:04
0
ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ ആക്ടിംഗ് പ്രെസിഡന്റായി ചുമതലയേറ്റു

ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ്യ രജ്‌പക്ഷെ രാജ്യം വിട്ടത്തിന് പിന്നാലെ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ ആക്ടിംഗ് പ്രസിഡൻ്റായി ചുമതലയേറ്റു.വിക്രമസിംഗെയ്ക്ക് അധികാരം കൈമാറിയതായി സ്പീക്കർ അറിയിച്ചു. രാജ്യം വിട്ട പ്രസിഡൻ്റ് ഗോതബയ രജപക്‌സെ ഇന്ന് തന്നെ രാജി കൈമാറുമെന്നാണ് സൂചന. പ്രസിഡന്റ് ഗോതബയ രജപക്‌സെ രാജ്യം വിട്ടതിന് പിന്നാലെ ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. അനിശ്ചിത കാലത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതായി പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ ഓഫിസ് അറിയിച്ചു.രജപക്‌സെ മാലിദ്വീപിലേക്ക് കടന്നെന്ന റിപ്പോർട്ടുകൾ സ്ഥിരീകരിച്ചതിനെത്തുടർന്ന് പ്രതിഷേധ ക്കാർ പ്രധാനമന്ത്രിയുടെ ഓഫിസിന് മുന്നിലേക്ക് ഇരച്ചെത്തി. ഗോതബയ രജപക്‌സെ രാജി ആവശ്യപെട്ടാണ് പ്രധിഷേധം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User