ബിജെപി സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിക്കും

കോർ കമ്മിറ്റിയോഗം ഇന്ന് കോഴിക്കോട്ട്

ബിജെപി സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിക്കും

 തൃക്കാക്കര സ്ഥാനാർഥി നിർണയത്തിന് വേണ്ടി ബി.ജെ.പി കോര്‍ കമ്മിറ്റി യോഗം ഇന്ന്. തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രവും യോഗത്തില്‍ ചര്‍ച്ചയാകും. കോഴിക്കോടാണ് യോഗം. യോഗത്തിന് ശേഷം ദല്‍ഹിയില്‍ നിന്ന് വൈകീട്ടോടെ പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുക.

ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി സംസ്ഥാന നേതാവായ എ.എന്‍ രാധാകൃഷ്ണന് തന്നെയാണ് മുന്‍തൂക്കം. വനിതാ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ തീരുമാനമായാല്‍ സിന്ധുമോള്‍ക്ക് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.