ഭാരത് ജോഡോ യാത്രയെ സ്വീകരിക്കാനൊരുങ്ങി രാജസ്ഥാൻ

ഭാരത് ജോഡോ യാത്രയെ സ്വീകരിക്കാനൊരുങ്ങി രാജസ്ഥാൻ

കന്യകുമാരിയിൽ നിന്നും ആരംഭിച്ച് വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് ഉത്തരേന്ത്യൻ ഹൃദയഭൂമികളിലൂടെ പര്യടനം തുടരുന്ന ഭാരത് ജോഡോ യാത്രയെ സ്വീകരിക്കാൻ ഒരുങ്ങി രാജസ്ഥാൻ. ഇതുവരെ കാണാത്ത രീതിയിലുള്ള സ്വീകരണം ഒരുക്കാനായി വലിയ ആവേശത്തിലാണ് രാജസ്ഥാനിലെ കോൺഗ്രസ് പ്രവർത്തകരും.

രാഹുൽ ഗാന്ധി ഞങ്ങൾ പാർട്ടിയുടെ അവിഭാജ്യഘടങ്ങളാണെന്ന് പറഞ്ഞാൽ അത് അങ്ങനെ തന്നെയാണ്. എല്ലാ പ്രവർത്തകരും പാർട്ടിയുടെ അവിഭാജ്യഘടകമാണ്. ഭാരത് ജോഡോ യാത്ര വിജയിപ്പിക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കും. 2023ൽ തെരഞ്ഞെടുപ്പ് വിജയിക്കുമെന്നും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ​ഗെഹ്ലോട്ട് പറഞ്ഞു. പരമാവധി ഊർജത്തോടെ രാജസ്ഥാൻ യാത്രയെ സ്വീകരിക്കും. യാത്ര 12 ദിവസം സംസ്ഥാനത്ത് തുടരും. എല്ലാ വിഭാഗം ജനങ്ങളും യാത്രയിൽഭാഗമാകുമെന്നും സചിൻ പൈലറ്റ് വ്യക്തമാക്കി. രാജസ്ഥാനിലെ പാർട്ടി ഒറ്റക്കെട്ടാണെന്ന് കെ.സി വേണുഗോപാലും പറഞ്ഞു.  

മുന്നൊരുക്കങ്ങൾ വിലയിരുത്താൻ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പിയുടെ നേതൃത്വത്തിൽ ജയ്പൂരിൽ യോഗം ചേർന്നു. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്, പിസിസി അധ്യക്ഷൻ ഗോവിന്ദ് സിംഗ് ഡൊട്ടാസര, സച്ചിൻ പൈലറ്റ് തുടങ്ങിയവർ പങ്കെടുത്തു.