കുട്ടനാട് എംഎൽഎ എൻസിപി വനിതാ നേതാവിനെ മര്‍ദ്ദിച്ചെന്ന് പരാതി

Aug 24, 2022 - 12:10
0
കുട്ടനാട് എംഎൽഎ  എൻസിപി വനിതാ നേതാവിനെ  മര്‍ദ്ദിച്ചെന്ന് പരാതി

  കുട്ടനാട് എം എൽ എ തോമസ് കെ തോമസ് മര്‍ദ്ദിച്ചെന്ന് വനിതാ നേതാവിന്‍റെ പരാതി. എന്‍സിപിയിലെ സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തിനിടെയാണ് സംഭവം.    എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം ആലീസ് ജോസാണ്  തോമസ് കെ തോമസ് എംഎല്‍എക്കെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. കാലിന് പരിക്കേറ്റ ഇവര്‍ വനിതാ കമ്മീഷന് പരാതി നൽകുമെന്നും അറിയിച്ചു.

സംഘടനാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി ആലപ്പുഴ ബ്ലോക്ക് കമ്മിറ്റി ഓഫീസില്‍ നോമിനേഷന്‍  കൊടുക്കാന്‍ എത്തിയതായിരുന്നു ആലീസ് ജോസ്. സംസ്ഥാന സമിതിയിലേക്കായിരുന്നു മത്സരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ തോമസ് കെ തോമസ് എം  എല്‍ എയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ഇവരെ നോമിനേഷന്‍ നല്‍കുന്നതിനെ എതിര്‍ത്തു. ഇതേ ചൊല്ലി സംഘര്‍ഷമായി. ഇതിനിടെ കുട്ടനാട് എം എല്‍ എ മര്‍ദ്ദിച്ചു എന്നാണ് ആലീസിന്‍റെ പരാതി. ആലീസിന്‍റെ കാലിന് പരിക്കേറ്റിട്ടുണ്ട്. 

എന്നാല്‍ ആരോപണങ്ങള്‍ തോമസ് കെ തോമസ് എംഎല്‍എ നിഷേധിച്ചു. കള്ള അംഗത്വ ബുക്കുമായാണ് സംസ്ഥാന സമിതി അംഗമായ റെജി ചെറിയാന്‍റെ നേതൃത്വത്തിലുള്ള വിഭാഗം എത്തിയതെന്നും  സംഘടനാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ഇവര്‍  ശ്രമിച്ചതെന്നും തോമസ് കെ തോമസ് എംഎല്‍എ ആരോപിച്ചു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User