റിമാൻഡ് തടവുകർക്കും അറസ്റ്റിൽ ആയവർക്കും വൈദ്യ പരിശോധന: പുതിയ മാർഗനിർദേശം

ഗവ:ഡോക്ടറെ കിട്ടിയില്ലെങ്കിൽ സ്വകാര്യ ആശുപത്രിയിൽ പോകാം

റിമാൻഡ് തടവുകർക്കും അറസ്റ്റിൽ ആയവർക്കും വൈദ്യ പരിശോധന: പുതിയ മാർഗനിർദേശം

 അറസ്റ്റിലായ വ്യക്തികള്‍, റിമാന്റ് തടവുകാര്‍ എന്നിവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമ്പോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ സംബന്ധിച്ച് നിയമവകുപ്പ് നിര്‍ദ്ദേശിച്ച ഭേദഗതിയോടെ മെഡിക്കോ - ലീഗല്‍ പ്രോട്ടോകോളിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

കസ്റ്റഡിയിലെടുക്കുന്നവരെ 24 മണിക്കൂറിനുളളിൽ വൈദ്യ പരിശോധന നടത്തണമെന്നാണ് പുതിയ പ്രോട്ടോക്കോൾ. സർക്കാർ ഡോക്ടർമാരുടെ സേവനം ലഭ്യമല്ലെ ങ്കിൽ മാത്രം സ്വകാര്യ ആശുപത്രിയെ സമീപിക്കണം. കസ്റ്റഡി സമയത്ത് പരിക്കുകൾ ഉണ്ടെങ്കിൽ അതേ കുറിച്ച് പ്രതിയിൽ നിന്നും വിവരം ശേഖരിച്ച് രേഖപ്പെടുത്തണം. സമഗ്രമായ ശരീരപരിശോധന നടത്തണം. സ്ത്രീകളായ പ്രതികളെ വനിതാ ഡോക്ടർമാ‍ർ തന്നെ പരിശോധിക്കണം. നിലവിൽ ഏതെങ്കിലും രോഗത്തിന് ചികിത്സയിലാണോയെന്ന് പ്രത്യേകം മനസിലാക്കണം. പീഡന മുറിവുകൾ ഉണ്ടങ്കിൽ അതും പ്രത്യേകം രേഖപ്പെടുത്തണമെന്നും പുതിയ പ്രോട്ടോക്കോളിലുണ്ട്.