കാനം തെറിച്ചാല്‍ സിപിഐ മുന്നണി വിടും; പകരം ലീഗിനെ എത്തിക്കാന്‍ സിപിഎം

കാനം തെറിച്ചാല്‍ സിപിഐ മുന്നണി വിടും; പകരം ലീഗിനെ എത്തിക്കാന്‍ സിപിഎം

തിരുവനന്തപുരം: കാനം രാജേന്ദ്രന്‍ സിപിഐ സംസ്ഥാന സെക്രട്ടറി പദവി ഒഴിയുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അതോ കാനത്തിന് ഒരു ടേം കൂടി നല്‍കാന്‍ സിപിഐ തീരുമാനിക്കുമോയെന്നും കണ്ടറിയേണ്ടതുണ്ട്. നിലവിലെ സിപിഐ സാഹചര്യം പരിശോധിക്കുമ്പോള്‍ കാനം തുടരാനുളള സാധ്യതകള്‍ വിരളമാണ്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ പതിവ് വിമര്‍ശന ശൈലി ഉപേക്ഷിച്ച് അല്‍പ്പം വിധേയത്തിലൂന്നിയാണ് കാനം പ്രവര്‍ത്തിക്കുന്നത്.. ഈ ശൈലിക്കെതിരെ വ്യാപകമായ വിമര്‍ശനങ്ങളാണ് ജില്ലാ സമ്മേളനങ്ങളില്‍ നിന്നുണ്ടാകുന്നത്. സിപിഐയും സിപിഎമ്മും തമ്മിലുളള പാലമായി മാത്രം കാനം ഒതുങ്ങുകയാണ്. ഈ സാഹചര്യത്തില്‍ കാനത്തിന് മാറ്റി മറ്റാരെങ്കിലുമെത്തിയാല്‍ മുന്നണിയില്‍ സിപിഐയ്ക്ക് അധികകാലം കടിച്ചുതൂങ്ങി നില്‍ക്കാനാകില്ല. ഈ മാറ്റം മുന്നില്‍ കണ്ടാണ് മുസ്ലിംലീഗിനെ എല്‍ഡിഎഫ് പാളയത്തിലെത്തിക്കാനുള്ള ചരടുവലികള്‍ക്ക് സിപിഎം നേതൃത്വം നല്‍കുന്നത്.