കന്യാസ്ത്രി മഠത്തില്‍ മദ്യം നല്‍കി പീഡനം; നാല് പേര്‍ അറസ്റ്റില്‍

Aug 26, 2022 - 03:05
0
കന്യാസ്ത്രി മഠത്തില്‍ മദ്യം നല്‍കി പീഡനം; നാല് പേര്‍ അറസ്റ്റില്‍



തിരുവനന്തപുരം: കഠിനംകുളത്ത് കന്യാസ്ത്രീ മഠത്തില്‍ കടന്ന് പീഡനം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച നാല് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മഠത്തില്‍ വന്ന് മടങ്ങുന്നതിനിടെയാണ് യുവാക്കള്‍ പിടിയിലായത്. പോക്സോ വകുപ്പ് പ്രകാരം യുവാക്കള്‍ക്കെതിരെ കഠിനംകുളം പൊലീസ് കേസെടുത്തു. കന്യാസ്ത്രീ മഠത്തിന്റെ മതില്‍ ചാടിയെത്തിയ യുവാക്കള്‍ പട്രോളിങ് നടത്തുകയായിരുന്ന പൊലീസിന്റെ മുന്നില്‍ പെടുകയായിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. മൂന്നു മാസങ്ങള്‍ക്ക് മുമ്പ് മഠത്തിലെത്തിയ മൂന്ന് പെണ്‍കുട്ടികളില്‍ ഒരാളുടെ സുഹൃത്താണ് ആദ്യം മഠത്തില്‍ എത്തിയത്. പിന്നീട് ഇയാള്‍ സുഹൃത്തുക്കളെയും കൂട്ടി എത്തുകയായിരുന്നു. മദ്യം നല്‍കിയ ശേഷം പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടികളുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ മഠത്തിലെത്തിയ മൂന്ന് യുവാക്കളെയും നേരത്തെയും പീഡനത്തിനിരയായിട്ടുണ്ടെന്ന ഇതിലൊരു പെണ്‍കുട്ടിയുടെ പരാതിയില്‍ മറ്റൊരാളെ കൂടിയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User