സിജെപിയുടെ പ്രതിഷേധം; സമൂഹമാധ്യമങ്ങളിലെ പിന്തുണ തെരുവിലേക്ക് ഉണ്ടായില്ല

Jun 06, 2026 - 15:53
Updated: 3 months ago
0
സിജെപിയുടെ പ്രതിഷേധം; സമൂഹമാധ്യമങ്ങളിലെ പിന്തുണ തെരുവിലേക്ക് ഉണ്ടായില്ല

ഡൽഹി: ജന്തർമന്തറിൽ സിജെപി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നും യുവതി യുവാക്കൾ പങ്കെടുത്തു. പാറ്റയുടെ ചിഹ്നം ഉള്ള ടി-ഷർട്ടും ദേശീയപതാകയും കൈയിൽ കരുതിയാണ് പ്രതിഷേധക്കാർ എത്തിയത്. എന്നാൽ, സമൂഹമാധ്യമങ്ങളിൽ ഉണ്ടായിരുന്ന അത്രയും പിന്തുണ തെരുവിലേക്ക് ഉണ്ടായിരുന്നില്ല. എങ്കിലും, പ്രതിഷേധപരിപാടിക്ക് പിന്തുണയുമായി എസ്എഫ്ഐ അടക്കം ഇടതുവിദ്യാർത്ഥിസംഘടനകളുടെ നേതാക്കളും പ്രവർത്തകരും എത്തിയിരുന്നു. അതിനിടെ, ജയ് ശ്രീറാം വിളിച്ച് സിജെപിയെ എതിർത്ത് എത്തിയവരെ പോലീസ് നീക്കി. ഡൽഹി കൂടാതെ,മഹാരാഷ്ട്ര, യുപി, രാജസ്ഥാൻ മുതൽ തമിഴ്നാട് ആന്ധ്ര പ്രദേശ് അടക്കം ഉള്ള സംസ്ഥാനങ്ങളിൽ നിന്നും യുവാക്കൾ പങ്കെടുത്തിരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കും വരെ പ്രതിഷേധമെന്ന് ആണ് പ്രവർത്തകർ പറയുന്നത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User