പാലക്കാട് കാണാതായ പൊലീസുകാരുടെ മൃതദേഹങ്ങള്‍ ചതുപ്പ്‌നിലത്ത് കണ്ടെത്തി

May 19, 2022 - 02:50
0
പാലക്കാട് കാണാതായ പൊലീസുകാരുടെ മൃതദേഹങ്ങള്‍ ചതുപ്പ്‌നിലത്ത് കണ്ടെത്തി

പാലക്കാട്: മുട്ടിക്കുളങ്ങരയില്‍ രണ്ട് പൊലീസുകാരെ മരിച്ച നിലയില്‍ കണ്ടെത്തി. മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിന് പിന്നിലെ ചതുപ്പ് നിലത്താണ് ഇരുവരുടെയും മൃതദേഹം കണ്ടത്. അശോകന്‍, മോഹന്‍ദാസ് എന്നി പൊലീസുകാരാണ് മരിച്ചത്. ഇന്നലെ മുതല്‍ക്കെ ഇവരെ കാണാനില്ലായിരുന്നു. ഇതിന് പിന്നാലെ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ഇന്ന് രാവിലെ മൃതദേഹങ്ങള്‍ ചതുപ്പ് നിലത്ത് നിന്ന് കണ്ടെത്തുകയായിരുന്നു. ക്യാമ്പിലെ ഹവില്‍ദാര്‍മാരായിരുന്നു ഇരുവരും. മരണകാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User