തെറ്റ് തിരുത്തി ജനങ്ങള്‍; ക്രിമിനലായ സിപിഎം മെമ്പറെ പുറത്താക്കി ഭരണം യുഡിഎഫിന് നല്‍കി

Jul 22, 2022 - 04:30
0
തെറ്റ് തിരുത്തി ജനങ്ങള്‍; ക്രിമിനലായ സിപിഎം മെമ്പറെ പുറത്താക്കി ഭരണം യുഡിഎഫിന് നല്‍കി

ഇടുക്കി: ഭര്‍ത്താവിനെ ഒഴിവാക്കുന്നതിനായി ലഹരിമരുന്ന് കേസില്‍ കുടുക്കാന്‍ ശ്രമിച്ച ഗ്രാമപഞ്ചായത്ത് അംഗം അറസ്റ്റിലായതിനെ തുടര്‍ന്ന് നടത്തിയ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഉജ്വല വിജയം. വണ്ടന്‍മേട് പഞ്ചായത്ത് അംഗം ഇടതുപക്ഷത്തിന്റെ സൗമ്യയായിരുന്നു ഈ വാര്‍ഡിലെ ജനപ്രതിനിധി. ഇവര്‍ അറസ്റ്റിലായതിന് ശേഷം നടത്തിയ ഉപതെരഞ്ഞെടുപ്പില്‍ ഈ വാര്‍ഡ് യുഡിഎഫ് തിരിച്ചുപിടിച്ചു. തെറ്റുതിരുത്തിയ ജനങ്ങള്‍ക്ക് അഭിവാദ്യമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും യുഡിഎഫ് അനുഭാവികളും ഫേസ്ബുക്കില്‍ കുറിച്ചു. 11-ാം വാര്‍ഡില്‍ യുഡിഎഫിന്റെ സൂസന്‍ ജേക്കബ് ചിറയിലാണ് വിജയിച്ചത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 1
Sad Sad 0
Angry Angry 0

Comments (0)

User