ദിനേശ് ഗുണവർധനെ ശ്രീലങ്കൻ പ്രധാനമന്ത്രി
ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി ദിനേശ് ഗുണവർധനെ തെരഞ്ഞെടുക്കപ്പെട്ടു. കൊളംബോയിലെ റോസ് റോഡിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ഇന്നു രാവിലെ അദ്ദേഹം സത്യപ്രജ്ഞ ചെയ്ത് അധികാരമേറ്റു. പ്രസിഡന്റ് റനിൽ വിക്രമസിംഗെയുടെ മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ. പ്രക്ഷോഭകാരികൾ സംയമനം പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ശ്രീലങ്കയിൽ സമാധാനം പുനഃസ്ഥാപിക്കാനും സാമ്പത്തിക ശാക്തീകരണം മെച്ചപ്പെടുത്താനും ഗുണവർധനെ ജനങ്ങളുടെ സഹകരണം അഭ്യർഥിച്ചു.