ആന വീണ്ടും പുഴയില്‍ ഇറങ്ങി
ചാലക്കുടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് തുരുത്തില്‍ കയറിയ ആന വീണ്ടും പുഴയിലേക്ക് ഇറങ്ങി. അടുത്ത കരയിലേക്ക് പോകാനുള്ള ശ്രമത്തിലാണ് ആന. നേരത്തെ കരയിലേക്ക് പോകാന്‍ ശ്രമം നടത്തിയെങ്കിലും ഒഴുക്കിനെ അതിജീവിക്കാന്‍ കഴിയാതെ ആന തുരുത്തിലേക്ക് കയറുകയായിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ വീണ്ടും ആന പുഴയിലേക്ക് ഇറങ്ങിയത്. ആന പുഴയില്‍ അകപ്പെട്ടിട്ട് മണിക്കൂറുകള്‍ പിന്നിടുകയാണ്. ഇവിടെ നിന്ന് കയറാനുള്ള ശ്രമത്തിലാണ് ആന. ആദ്യം നിന്നിരുന്ന ചെറിയ തുരുത്തില്‍ നിന്ന് കാടിനോട് കുറച്ചു കൂടി അടുത്ത ഒരു തുരുത്തിലേക്ക് ആന എത്തുകയായിരുന്നു. എന്നാല്‍ ഇവിടം ഒഴുക്ക് കൂടിയ സ്ഥലമായതിനാല്‍ കാട്ടിലേക്ക് കടക്കാന്‍ ആനയ്ക്ക് പ്രയാസമാകും.
What's Your Reaction?
Like
1
Dislike
0
Love
0
Funny
2
Wow
0
Sad
0
Angry
0
Comments (0)