പിണക്കം മറന്നു; പിണറായിയെ വിളിച്ച് സതീശന്‍ പിന്തുണ അറിയിച്ചു
കേരളം മഴക്കെടുതിയില്‍ നില്‍ക്കുമ്പോള്‍ പിണക്കം മറന്ന് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെ വിളിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പുര്‍ണ പിന്തുണ പ്രഖ്യാപിക്കുവാനാണ് മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വിളിച്ചത്. തീവ്രമഴയിലും മണ്ണിടിച്ചിലിലും സര്‍ക്കാര്‍ നടപ്പാക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണയുണ്ടെന്ന് പ്രതിപക്ഷ നേതവ് അറിയിച്ചു. യു ഡി എഫ് പ്രവര്‍ത്തകര്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് ഇറങ്ങും. രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാകും. മുഖ്യമന്ത്രിയെ വിളിച്ച് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു. അട്ടപ്പാടി മധു കൊല കേസ് സര്‍ക്കാര്‍ പൂര്‍ണമായും അട്ടിമറിച്ചെന്ന് വി ഡി സതീശന്‍ ആരോപിച്ചു .നാലാമത്ത പ്രോസിക്യൂട്ടര്‍ ആണ് നിലവിലുള്ളത്. സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറുന്നു. പ്രതികള്‍ക്ക് സി പി എം ബന്ധമുള്ളതിനാല്‍ സര്‍ക്കാരും പൊലീസും ഒത്തുകളിക്കുകയാണ്. വാളയാര്‍ മോഡല്‍ ആവര്‍ത്തിക്കുമെന്ന് ആശങ്കയുണ്ട് കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങള്‍ കേസ് നടത്തിപ്പില്‍ ഉണ്ടാകുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു.
What's Your Reaction?
Like
1
Dislike
0
Love
0
Funny
1
Wow
0
Sad
0
Angry
0
Comments (0)