ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയ പെൺകുട്ടിയോട് മോശമായി പെരുമാറി ; എംവിഐക്ക് സസ്‌പെൻഷൻ

Jul 25, 2022 - 10:33
0
ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയ പെൺകുട്ടിയോട് മോശമായി പെരുമാറി ; എംവിഐക്ക്   സസ്‌പെൻഷൻ

പത്തനംതിട്ടയിൽ ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയെ തുടർന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർക്ക് സസ്‌പെൻഷൻ. പത്തനാപുരം എംവിഐ വിനോദ് കുമാറിനെയാണ് സസ്‌പെൻഡ് ചെയ്തത്. ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയപ്പോൾ വിനോദ് കുമാർ മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ ഗതാഗത കമ്മീഷ്ണർ അന്വേഷണം നടത്തുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിനോദ് കുമാറിനെതിരെ കേസെടുത്തു. ഇതിന് പിന്നാലെയാണ് സസ്‌പെൻഷൻ നടപടി. മോട്ടോർ വെഹിക്കിൾ ഓഫിസേഴ്‌സ് അസോസിയേഷൻ സംഘടനയുടെ നേതാവാണ് വിനോദ് കുമാർ.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User