സ്വപ്‌നയുടെ രഹസ്യമൊഴിയുടെ പകർപ്പ് അവകാശപ്പെടാൻ എന്തവകാശം? സരിതയോട് ഹൈക്കോടതി

Jul 25, 2022 - 10:17
0
സ്വപ്‌നയുടെ രഹസ്യമൊഴിയുടെ പകർപ്പ് അവകാശപ്പെടാൻ എന്തവകാശം? സരിതയോട് ഹൈക്കോടതി

സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷ് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് അവകാശപ്പെടാൻ കേസുമായി യാതൊരു ബന്ധവുമില്ലാത്തവർക്കെന്തവകാശമാണ് ഉള്ളതെന്ന് സോളാർ കേസ് പ്രതി സരിതയോട് ഹൈക്കോടതി. മൊഴി ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ ചോദ്യം.

ഹർജി വിധി പറായാനായി മാറ്റി. കേസിൽ നിലവിലെ അന്വേഷണ പുരോഗതിയെ കുറിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് കോടതി വിശദാംശങ്ങൾ തേടിയിട്ടുണ്ട്. അതേസമയം സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി സുപ്രീംകോടതി ആവശ്യപ്പെട്ടാൽ മുദ്രവെച്ച കവറിൽ ഹാജരാക്കാമെന്നാണ് ഇ ഡി രേഖമൂലം അറിയിച്ചത്. കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ഹർജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 1
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User