യുഡിഎഫ് വിപുലീകരിക്കും; സിപിഎം സംഘപരിവാറിന് സമമായി: സുധാകരൻ

Jul 24, 2022 - 12:00
0
യുഡിഎഫ് വിപുലീകരിക്കും; സിപിഎം സംഘപരിവാറിന് സമമായി: സുധാകരൻ

  ജനകീയ അടിത്തറ വിപുലീകരിക്കുമെന്ന് ചിന്തന്‍ ശിബിരത്തിനുശേഷം കെപിസിസി അധ്യക്ഷൻ കെ.സുധാകരന്‍. സിപിഎം സംഘപരിവാറിന് സമമായി. സംഘപരിവാറിന്റെ സാമന്തൻമാരായി കേരളത്തിലെ സിപിഎം മാറിയെന്നും സുധാകരൻ പറഞ്ഞു. എൻഫോഴ്സ് ഡയറകടറേറ്റ് (ഇഡി) അടക്കമുള്ള കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കോൺഗ്രസ് നേതാക്കളെ ബിജെപി സർക്കാർ വേട്ടയാടുകയാണ്.

  മുന്നണി സംവിധാനം വിപുലീകരിച്ച് മുന്നോട്ട് പോകും. യുഡിഎഫ് വിട്ടവരെ തിരിച്ച് മുന്നണിയിലേക്കെത്തിക്കും. എൽഡിഎഫ് വിട്ട് പുറത്തേക്ക് വരുന്നവരെ സ്വീകരിക്കും. പാർട്ടിയിൽ അച്ചടക്കം ഉറപ്പുവരുത്താൻ ജില്ലാ തലത്തിൽ സമിതി രൂപീകരിക്കും. പാർട്ടി പ്രക്ഷോഭങ്ങൾ പരിഷ്കരിക്കും. കെപിസിസിയിലും ഡിസിസിയിലും ഇലക്‌ഷൻ കമ്മിറ്റി രൂപീകരിക്കും. 
പ്രവർത്തകരെ പൊളിറ്റിക്കൽ ആക്കാൻ പദ്ധതി ആവിഷ്കരിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിൽ 20 സീറ്റുകളും നേടുമെന്ന് ഉറപ്പു വരുത്തും. ഇടതുപക്ഷത്തിനൊപ്പമുള്ള പലരും അസ്വസ്ഥരാണ്, ഇത് യു ഡി എഫ് ന് അനുകൂലമാക്കൻ സാധിക്കണം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User