കനത്ത തിരിച്ചടി; മുതിര്‍ന്ന നേതാവ് കൂടി കോണ്‍ഗ്രസ് വിടുന്നു 

Aug 21, 2022 - 07:37
0
കനത്ത തിരിച്ചടി; മുതിര്‍ന്ന നേതാവ് കൂടി കോണ്‍ഗ്രസ് വിടുന്നു 

ഹിമാചല്‍ പ്രദേശ് സ്റ്റിയറിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്ത് നിന്ന് ആനന്ദ് ശര്‍മ രാജി വച്ചു. തന്റെ ആത്മാഭിമാനം വച്ചു വിലപേശാന്‍ കഴിയില്ലെന്ന് സോണിയാ ഗാന്ധിക്ക് അയച്ച കത്തില്‍ ആനന്ദ് ശര്‍മ വ്യക്തമാക്കുന്നു. 'ജി23' വിമതരുടെ ഗ്രൂപ്പിലെ മറ്റൊരു അംഗമായ ഗുലാം നബി ആസാദും ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പ് സമിതിയില്‍ നിന്നും രാജിവെച്ചിരുന്നു.  ഹിമാചല്‍ പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള പാര്‍ട്ടിയുടെ നീക്കങ്ങളില്‍ എതിര്‍പ്പറിയിച്ചുകൊണ്ടാണ് ആനന്ദ് ശര്‍മ രാജിവെച്ചത്. നിര്‍ണായകമായ തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍ തന്നെ അവഗണിക്കുകയാണെന്ന് ശര്‍മ്മ ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും, സംസ്ഥാനത്തെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണം തുടരുമെന്ന് അദ്ദേഹം സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 1
Wow Wow 0
Sad Sad 0
Angry Angry 1

Comments (0)

User