വിദ്യാർത്ഥി ചിന്തൻ ശിബിരിന് ഇന്ന് തുടക്കമാകും

Oct 08, 2022 - 01:12
0
വിദ്യാർത്ഥി ചിന്തൻ ശിബിരിന്  ഇന്ന്  തുടക്കമാകും


 വിദ്യാർത്ഥി പ്രസ്ഥാനത്തിന് പുത്തൻ ദിശാബോധം നൽകാൻ കെഎസ്‌യു പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദ്വിദിന നേതൃപഠന ക്യാമ്പ് ‘വിദ്യാർത്ഥി ചിന്തൻ ശിബിരിന്’ ഇന്ന് തുടക്കമാകും.  പിടി.തോമസ് നഗറിൽ (വിക്ടോറിയ കോളേജ്) സംഘടിപ്പിക്കുന്ന ക്യാമ്പ് കെപിസിസി വർക്കിങ് പ്രസിഡന്റ് ടി സിദ്ദിഖ് എംഎൽഎ കാലത്ത് 10ന് ഉദ്ഘാടനം ചെയ്യും. നാളെ വൈകിട്ട് അഞ്ചിനാണ് സമാപനം. പ്രതിപക്ഷനേതാവ് വി.ഡി സതീശൻ സമാപന സമ്മേളനം ഉദ്ഘാടനം.

രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ചിരിക്കുന്ന ക്യാമ്പിൽ വിവിധ വിഷയങ്ങളിലായി രാഷ്ട്രീയ, മാധ്യമ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ക്ലാസുകൾ നയിക്കുമെന്ന് കെഎസ്‌യു ജില്ലാ പ്രസിഡന്റ് കെഎസ്.ജയഘോഷ് പറഞ്ഞു.

കെഎസ്‌യു ജില്ലാ ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റുമാർ, ബ്ലോക്ക് ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റുമാർ , ഒരു കോളേജ് യൂണിറ്റിൽ നിന്നും എട്ട് അംഗങ്ങൾ, പ്രിയദർശിനി ഭാരവാഹികൾ, മറ്റ് സജീവ അംഗങ്ങൾ തുടങ്ങിയവരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User