‘പുതിയ സര്‍ക്കാര്‍ വരുമ്പോള്‍ പുതിയ അന്വേഷണം വരും’; സ്വപ്നാ സുരേഷിനെ ചോദ്യം ചെയ്ത് വിജിലൻ‌സ്

Vigilance questioned Swapna Suresh for approximately three hours regarding her role as the second accused in the Life Mission bribery case

Jul 14, 2026 - 17:44
0
‘പുതിയ സര്‍ക്കാര്‍ വരുമ്പോള്‍ പുതിയ അന്വേഷണം വരും’; സ്വപ്നാ സുരേഷിനെ ചോദ്യം ചെയ്ത് വിജിലൻ‌സ്
സ്വപ്ന സുരേഷ്​

തിരുവനന്തപുരം: ലൈഫ് മിഷന്‍ കോഴ കേസില്‍ സ്വപ്ന സുരേഷിനെ മൂന്നു മണിക്കൂറോളം ചോദ്യം ചെയ്ത് വിജിലന്‍സ്. ചൊവ്വ രാവിലെ 11 മണിക്ക് മുട്ടത്തറയിലുള്ള വിജിലന്‍സ് ഓഫിസിലായിരുന്നു ചോദ്യംചെയ്യല്‍. കേസിലെ രണ്ടാം പ്രതിയാണ് സ്വപ്ന സുരേഷ്. പുതിയ സര്‍ക്കാര്‍ വരുമ്പോള്‍ പുതിയ അന്വേഷണം വരുമെന്ന് സ്വപ്‌ന പറഞ്ഞു. ഇപ്പോള്‍ ഹാജരായത് പുതിയ കേസില്‍ അല്ല. പഴയ കേസിന്റെ തുടര്‍ച്ചയായാണ് എത്തിയത്. അന്വേഷണം തുടരുന്നതിന്റെ ഭാഗമായി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. അതുകൊണ്ടാണു വന്നതെന്നും സ്വപ്‌ന പറഞ്ഞു.

ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ കുറ്റപത്രം നല്‍കുന്നതിനു മുന്നോടിയായാണ് വിജിലന്‍സ് പ്രതികളെ ഒന്നുകൂടി വിളിച്ച് ചോദ്യംചെയ്യുന്നത്. ലൈഫ് മിഷന്‍ ഭവന പദ്ധതിയുടെ ഭാഗമായി യുഎഇയുടെ സഹകരണത്തോടെ വടക്കാഞ്ചേരിയില്‍ പാര്‍പ്പിട സമുച്ചയം നിര്‍മിച്ച പദ്ധതിയില്‍ 6 കോടി രൂപയുടെ കോഴ ഇടപാടു നടന്നതായി സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 1
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User