ധാ​ർ​ഷ്ട്യം ന​ട​ക്കി​ല്ല, അ​ടി​മു​ടി മാ​റ്റം വേ​ണം; തി​രു​ത്ത​ൽ നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി

ധാ​ർ​ഷ്ട്യം ന​ട​ക്കി​ല്ല, അ​ടി​മു​ടി മാ​റ്റം വേ​ണം; തി​രു​ത്ത​ൽ നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി
ധാ​ർ​ഷ്ട്യം ന​ട​ക്കി​ല്ല, അ​ടി​മു​ടി മാ​റ്റം വേ​ണം; തി​രു​ത്ത​ൽ നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തി​രി​ച്ച​ടി​യു​ടെ കാ​ര​ണ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ലും സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ലും പാ​ർ​ട്ടി​ക്ക് ഗു​രു​ത​ര​മാ​യ വീ​ഴ്ച​ക​ൾ സം​ഭ​വി​ച്ച​താ​യി കേ​ന്ദ്ര ക​മ്മി​റ്റി വി​ല​യി​രു​ത്തി.

ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ എ​ന്തി​നാ​ണ് ജ​ന​ങ്ങ​ൾ​ക്കൊ​പ്പം നി​ല​കൊ​ള്ളു​ന്ന​ത് എ​ന്ന് പൊ​തു​സ​മൂ​ഹ​ത്തെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​ൽ പാ​ർ​ട്ടി പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നും സി​സി വി​ല​യി​രു​ത്തി. നേ​താ​ക്ക​ളു​ടെ പെ​രു​മാ​റ്റ​ത്തി​ലും ശൈ​ലി​യി​ലു​മു​ണ്ടാ​യ ക​ടു​ത്ത പി​ഴ​വു​ക​ൾ അ​ടി​മു​ടി തി​രു​ത്ത​ണ​മെ​ന്ന് പാ​ർ​ട്ടി ത​യാ​റാ​ക്കി​യ രേ​ഖ നി​ർ​ദ്ദേ​ശി​ക്കു​ന്നു.

ജ​ന​ങ്ങ​ളോ​ട് വി​ന​യ​ത്തോ​ടെ സം​സാ​രി​ക്കാ​നും അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ ക്ഷ​മാ​പൂ​ർ​വം കേ​ൾ​ക്കാ​നും നേ​താ​ക്ക​ൾ​ക്ക് സാ​ധി​ക്കാ​തെ വ​ന്ന​ത് വ​ലി​യ തി​രി​ച്ച​ടി​യാ​യി. സ്വ​യം​വി​മ​ർ​ശ​നം എ​ല്ലാ​വ​ർ​ക്കും ബാ​ധ​ക​മാ​ണെ​ന്നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍റെ ഭാ​ര്യ​യു​ടെ സ്ഥാ​നാ​ർ​ത്ഥി​ത്വം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ൾ അ​നാ​വ​ശ്യ​മാ​യി ച​ർ​ച്ച​യാ​ക്കു​ക​യാ​യി​രു​ന്നു.

എ​ൽ​ഡി​എ​ഫി​ലെ പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പ​ദ​വി​യെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്കം സം​സ്ഥാ​ന ത​ല​ത്തി​ൽ സി​പി​എം-​സി​പി​ഐ നേ​താ​ക്ക​ൾ ച​ർ​ച്ച ചെ​യ്ത് പ​രി​ഹ​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ.​രാ​ഗേ​ഷി​ന് എ​തി​രാ​യി പ​രാ​തി ല​ഭി​ച്ചി​ട്ടി​ല്ല. ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ച​തി​ന് എ​തി​രാ​യി ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന് പ​രാ​തി ഒ​ന്നും കി​ട്ടി​യി​ട്ടി​ല്ലെ​ന്നും ബേ​ബി പ​റ​ഞ്ഞു.