മുല്ലപ്പള്ളിയും സതീശനും ഒരുവേദിയില്‍; പക്ഷെ സംഭവിച്ചത് ഇങ്ങനെ

Jul 29, 2022 - 05:15
0
മുല്ലപ്പള്ളിയും സതീശനും ഒരുവേദിയില്‍; പക്ഷെ സംഭവിച്ചത് ഇങ്ങനെ

ഇടവേളയ്ക്ക് ശേഷം പ്രതിപക്ഷ നേതാവ് വിഡി സതീശനും മുന്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനുമായി വേദി പങ്കിട്ടു. ആദ്യകാഴ്ച്ചയില്‍ പക്ഷെ പരിചയം പുതുക്കാനോ കുശലം പറയാനോ നേതാക്കള്‍ തയാറയില്ല. ഇത് പ്രവര്‍ത്തകര്‍ക്കിടയില്‍ അസ്വസ്ഥതയുണ്ടാക്കി. ചിന്തന്‍ ശിബിരത്തിലെ വിട്ടുനില്‍ക്കലിനു ശേഷമാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനൊപ്പം ഒരു വേദിയില്‍ എത്തിയത്. കോഴിക്കോട് ഡിസിസിയില്‍ കോണ്‍ഗ്രസ് പ്രസിഡന്റുമാരെ കുറിച്ചുള്ള പുസ്തക പ്രകാശന ചടങ്ങിലാണ് രണ്ട് പേരും ഒന്നിച്ചെത്തിയത്. പരിപാടിയില്‍ വച്ച് വി.ഡി. സതീശനും മുല്ലപ്പള്ളിയും തമ്മില്‍ ആദ്യം പരിചയം പുതുക്കുകയോ സംസാരിക്കുകയോ ചെയ്തില്ല. മാധ്യമപ്രവര്‍ത്തകരോടും മറ്റും സതീശന്‍ സംസാരിച്ചു. എന്നാല്‍ വേദിയില്‍ ഒരുമിച്ചിരിക്കെ ഇരുവരും തമ്മില്‍ സംസാരിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User