രണ്ട് മാവേലിമാർ അരങ്ങിലെത്തും! പാട്ടും തെയ്യവും AIയും; ‘ആർത്തോണം ഓർത്തോണം’ ഇന്ന്
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന്റെ ഭാഗമായി പ്രസ് ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തിലെയും സൗണ്ട് പാർക്ക് അക്കദാമിയിലെയും കുട്ടികള്‍ അവതരിപ്പിക്കുന്ന മെഗാ ഷോ "ആര്‍ത്തോണം ഓര്‍ത്തോണം" ഇന്ന് പബ്ലിക് ഓഫീസ് അങ്കണത്തില്‍ നടക്കും. വൈകിട്ട് 7നാണ് പരിപാടി.
പ്രശസ്ത പിന്നണി ഗായകന്‍ അനന്തഗോപനും, ഐജെടി സൗണ്ട് എഞ്ചിനീയറും സംഗീത സംവിധായകനുമായ സിദ്ധി വിനായകും നേതൃത്വം നല്‍കുന്ന ബാന്റും ആര്‍ത്തോണം ഓര്‍ത്തോണം മെഗാ ഷോയുടെ ഭാഗമാകും.
പഴമയും പുതുമയും ഒത്തുചേരുന്ന ഓണക്കാലമാണ് ആര്‍ത്തോണം ഓര്‍ത്തോണത്തിന്റെ പ്രധാന തീം.പാരമ്പര്യത്തിന്റെ പ്രതീകമായും സൂപ്പര്‍ എഐയുടെ പ്രതീകമായും രണ്ട് മാവേലിമാരെ അവതരിപ്പിക്കുന്ന ഷോയില്‍ പാട്ടുകളും നാടന്‍ പാട്ടുകളും തെയ്യവും ന്യൂജെന്‍ നൃത്താവിഷ്‌ക്കാരങ്ങളും മോണോ ആക്ടും ചെണ്ട മേളവും ആനുകാലിക കേരളത്തെ അടയാളപ്പെടുത്തുന്ന ചെറു സ്‌കിറ്റുകളും അരങ്ങിലെത്തും.
പ്രസ് ക്ലബ് ഭരണസമിതി മുന്‍ അംഗവും കവിയും ഗാനരചയിതാവുമായ ജോയ് തമലമാണ് ഷോ ഡയറക്ടര്‍. ക്ലബ് അംഗം എ ആര്‍ ആനന്ദ് ആണ് പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍. ക്ലബ് ഭരണ സമിതി അംഗം മിനീഷ് കുമാര്‍ ഷോ കോര്‍ഡിനേറ്ററാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)