യൂറോപ്പിന്റെ രാജാക്കന്മാരെ ഇന്നറിയാം

May 28, 2022 - 01:53
0
യൂറോപ്പിന്റെ രാജാക്കന്മാരെ ഇന്നറിയാം

ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ഇന്ന്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ലിവര്‍പൂളും സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡും തമ്മിലാണ് മത്സരം. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30ന് മത്സരം ആരംഭിക്കും. തങ്ങളുടെ ഏഴാം ചാമ്പ്യന്‍സ് ലീഗ് കിരീടം തേടിയാണ് ലിവര്‍പൂള്‍ ഇറങ്ങുന്നത്. റയല്‍ മാഡ്രിഡ് ആവട്ടെ, 14ആം കിരീടമാണ് ഇന്ന് ലക്ഷ്യമിടുന്നത്. 2019 ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ റയല്‍ മാഡ്രിഡ് ആയിരുന്നു കിരീടം നേടിയത്. പ്രീ ക്വാര്‍ട്ടറില്‍ പാരിസ് സെന്റ് ജെര്‍മന്‍, ക്വാര്‍ട്ടറില്‍ ചെല്‍സി, സെമിയില്‍ മാഞ്ചസ്റ്റര്‍ സിറ്റി. ഫൈനലിലേക്കുള്ള യാത്രയില്‍ റയല്‍ തകര്‍ത്തെറിഞ്ഞത് വമ്പന്മാരെയായിരുന്നു. കരീം ബെന്‍സേമ കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ നില്‍ക്കുന്നതും വിനീഷ്യസ്, റോഡ്രിഗോ തുടങ്ങിയ യുവതാരങ്ങളുടെ തകര്‍പ്പന്‍ പ്രകടനങ്ങളുമാണ് റയലിന്റെ കരുത്ത്. ലിവര്‍പൂളിനാവട്ടെ താരതമ്യേന എളുപ്പമുള്ള എതിരാളികളായിരുന്നു. ഇന്റര്‍ മിലാന്‍, ബെന്‍ഫിക്ക, വിയ്യാറയല്‍ എന്നീ ടീമുകളെയാണ് യഥാക്രമം, പ്രീ ക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍, സെമി മത്സരങ്ങളില്‍ ലിവര്‍പൂള്‍ മറികടന്നത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User