ഫേസ്ബുക്കിന് ജന്മം നല്‍കിയ വീട് വില്‍പ്പനയ്ക്ക്
ഇപ്പോള്‍ ഫേസ്ബുക്കില്‍ ചര്‍ച്ചയാകുന്നത് ഫേസ്ബുക്ക് ജന്മം കൊണ്ട വീട് വില്പനയ്ക്ക് എന്ന വാര്‍ത്തയാണ്. ഫെയ്സ്ബുക് ഡെവലപ് ചെയ്യുന്നതിനുള്ള ഓഫിസായി മാര്‍ക്ക് സക്കര്‍ബര്‍ഗും ടീമും തിരഞ്ഞെടുത്ത കലിഫോര്‍ണിയ സിലിക്കണ്‍ വാലിയിലുള്ള വീടാണ് വില്പനയ്ക്ക് വെച്ചിരിക്കുന്നത്. നിലവിലെ മാര്‍ക്കറ്റ് വില അനുസരിച്ച് 5.3 മില്യണ്‍ ഡോളറാണ് വീടിന്റെ വില. 1998 ലാണ് വീട് പണി കഴിപ്പിച്ചത്. ഈ വീട്ടിലെ ആദ്യത്തെ വാടകക്കാരും സക്കര്‍ബര്‍ഗും ടീമുമാണ്. 2004ല്‍ തന്റെ പത്തൊമ്പതാം വയസിലാണ് സക്കര്‍ബര്‍ഗ് ഈ വീട് ഫെയ്സ്ബുക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി വാടകയ്ക്ക് എടുത്തത്. ഫെയ്സ്ബുക്കിന്റെ മറ്റ് ഫൗണ്ടര്‍മാരായ ഡസ്റ്റിന്‍ മോസ്‌കോവിറ്റ്സും ഷോണ്‍ പാര്‍ക്കറും മാര്‍ക്കും ഒന്നിച്ചാണ് വീട് നോക്കാനെത്തിയതെന്ന് വീടിന്റെ ഉടമസ്ഥയായ ജൂഡി ഫസ്‌കോ പറയുന്നു. തങ്ങള്‍ ലോകമെങ്ങുമുള്ള ആളുകളെ കണക്ട് ചെയ്യാന്‍ പുതിയൊരു ശ്രമത്തിലാണെന്നും ഫെയ്സ്ബുക് എന്ന അത്തരമൊരു കമ്പനിയുടെ ഓഫിസ് പ്രവര്‍ത്തനങ്ങള്‍ക്കായാണ് വീടെന്നും അവര്‍ അന്ന് പറഞ്ഞതും ഉടമ ഓര്‍ക്കുന്നു.