CMRL-എക്‌സാലോജിക് ഇടപാട്; വീണയ്ക്ക് താത്കാലിക ആശ്വാസം; ചോദ്യം ചെയ്യൽ ഉടൻ ഉണ്ടാവില്ല

കോടതി ഉത്തരവ് പരിശോധിച്ച് തുടര്‍നടപടിയെന്ന് ED

Jun 02, 2026 - 10:23
0
CMRL-എക്‌സാലോജിക് ഇടപാട്; വീണയ്ക്ക് താത്കാലിക ആശ്വാസം; ചോദ്യം ചെയ്യൽ ഉടൻ ഉണ്ടാവില്ല

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണ ടി ക്ക് താത്കാലിക ആശ്വാസം. വീണയെ ഉടൻ ചോദ്യം ചെയ്തേക്കില്ല. സിഎംആര്‍എല്ലിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവ് വന്ന ശേഷം മാത്രമായിരിക്കും ഇ ഡി സമന്‍സ് അയക്കുക. കോടതി ഉത്തരവ് പരിശോധിച്ചാകും തുടര്‍നടപടിയെന്നും ഇ ഡി വൃത്തങ്ങള്‍ വ്യക്തമാക്കി. സിഎംആര്‍എല്ലിന്റെ അപ്പീലില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്  വെള്ളിയാഴ്ച്ചയായിരിക്കും വിധി പറയുക. അതുവരെ സിഎംആര്‍എല്ലിനെതിരെ യാതൊരുവിധ നടപടികളും പാടില്ലെന്ന് കോടതി ഇഡിക്ക് നിർദേശം നല്കി. ജസ്റ്റിസ് രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ വി ജയകുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് തിങ്കളാഴ്ച സിഎംആര്‍എല്ലിന്റെ ഹര്‍ജി പരിഗണിച്ചത്. ഇതിന് പിന്നാലെയാണ് വീണ ടിയുടെ ചോദ്യം ചെയ്യല്‍ ഉടനുണ്ടാകില്ലെന്ന് ഇ ഡി വൃത്തങ്ങള്‍ അറിയിക്കുന്നത്. വീണയുടെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് ഇ ഡിയുടെ പരിശോധന തുടരുകയാണ്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User