അശ്ലീലചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച മധു മുതിയക്കാലിനെ സ്ഥാനത്തുനിന്ന് നീക്കി സിപിഎം.
ചിത്രവിവാദവും പാർട്ടിക്കുള്ളിലെ പ്രതിഷേധവും ചർച്ചയാകുന്നതിനിടെ നടപടി; പി.വി. രാജേന്ദ്രൻ പുതിയ ഏരിയ സെക്രട്ടറി
ഉദുമ: പാർട്ടി പ്രവർത്തകരുടെ അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച സംഭവത്തിൽ സിപിഎം ഉദുമ ഏരിയ സെക്രട്ടറി മധു മുതിയക്കാലിനെ സ്ഥാനത്തുനിന്ന് നീക്കി. സംഭവവുമായി ബന്ധപ്പെട്ട വിവാദം പാർട്ടിക്കുള്ളിലും പുറത്തും ചർച്ചയായതിനു പിന്നാലെയാണ് നടപടി.
മാസങ്ങൾക്ക് മുമ്പ് പാർട്ടി പ്രവർത്തകയുടെ അശ്ലീലചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതാണ് വിവാദത്തിന് കാരണമായത്. സംഭവത്തിൽ പാർട്ടിക്കുള്ളിൽനിന്നുൾപ്പെടെ വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയർന്നിരുന്നു.
അതേസമയം, ആരോഗ്യപരമായ കാരണങ്ങളാലാണ് മധുവിനെ സ്ഥാനത്തുനിന്ന് മാറ്റുന്നതെന്നാണ് സിപിഎം കാസർകോട് ജില്ലാ നേതൃത്വത്തിന്റെ ഔദ്യോഗിക വിശദീകരണം. മധു സ്വയം സ്ഥാനമൊഴിഞ്ഞതാണെന്നും നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
പി.വി. രാജേന്ദ്രനെയാണ് പുതിയ ഉദുമ ഏരിയ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. മധു മുതിയക്കാൽ നിലവിൽ സിപിഎം കാസർകോട് ജില്ലാ കമ്മിറ്റി അംഗമാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)