വ്യാപാര മേഖലയ്ക്ക് ആശ്വാസം; വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ വൻ കുറവ്

രാജ്യത്ത് 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് 209 രൂപ വരെ വിലക്കുറവ് പ്രഖ്യാപിച്ചു.

Aug 01, 2026 - 10:26
0
വ്യാപാര മേഖലയ്ക്ക് ആശ്വാസം; വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ വൻ കുറവ്

ഡൽഹി: രാജ്യത്ത് വാണിജ്യ  എൽ.പി.ജി. (LPG) സിലിണ്ടറുകളുടെ വില കുറഞ്ഞു. 19 കിലോഗ്രാം വരുന്ന  വാണിജ്യ സിലിണ്ടറുകൾക്ക് 209 രൂപ വരെ വിലക്കുറവാണ് പ്രഖ്യാപിച്ചത്. പുതുക്കിയ നിരക്കുകൾ ഓഗസ്റ്റ് 1 മുതൽ നിലവിൽ വന്നു.

പുതിയ നിരക്കുകൾ പ്രകാരം ഡൽഹിയിൽ  19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 202 രൂപയും കൊൽക്കത്തയിൽ 209 രൂപയുമാണ് കുറഞ്ഞത്. ഇതോടെ കൊൽക്കത്തയിലെ ഒരു വാണിജ്യ സിലിണ്ടറിന്റെ വില 2,872.50 രൂപയായി. രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിലും പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

വിലക്കുറവ് ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കാറ്ററിങ് സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള വ്യാപാര മേഖലയ്ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. അന്താരാഷ്ട്ര വിപണിയിലെ ഇന്ധനവിലയിലെ ചാഞ്ചാട്ടവും അതനുസരിച്ചുള്ള വിലക്രമീകരണവുമാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.

അതേസമയം, 14.2 കിലോഗ്രാം ഗാർഹിക എൽ.പി.ജി. സിലിണ്ടറുകളുടെ വിലയിൽ ഇത്തവണയും മാറ്റമുണ്ടായിട്ടില്ല.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User