കേരളത്തിന്റെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി ഡോ. ഡി. സജിത് ബാബു
മൂന്നംഗ പട്ടികയിൽ നിന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചു; കാസർകോട് ജില്ലാ കളക്ടർ ഉൾപ്പെടെ വിവിധ പദവികൾ വഹിച്ച ഉദ്യോഗസ്ഥൻ
തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകളുടെ ചുമതലയുള്ള പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി ഡോ. ഡി. സജിത് ബാബുവിനെ നിയമിച്ചു. സംസ്ഥാന സർക്കാർ സമർപ്പിച്ച മൂന്നംഗ പട്ടികയിൽ നിന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ സജിത് ബാബുവിനെ തെരഞ്ഞെടുത്തത്.
നിലവിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് നടപടികളുടെ മേൽനോട്ടം, വോട്ടർ പട്ടികയുടെ പുതുക്കൽ, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നടപ്പാക്കൽ തുടങ്ങിയ പ്രധാന ചുമതലകൾ ഇനി ഡോ. ഡി. സജിത് ബാബുവിനായിരിക്കും.
ഭരണരംഗത്ത് വിവിധ സുപ്രധാന ചുമതലകൾ വഹിച്ചിട്ടുള്ള ഉദ്യോഗസ്ഥനാണ് ഡോ. ഡി. സജിത് ബാബു. കോ-ഓപ്പറേറ്റീവ് സൊസൈറ്റി രജിസ്ട്രാർ, മൃഗസംരക്ഷണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി, സപ്ലൈകോ കമ്മിഷണർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
കാസർകോട് ജില്ലാ കളക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിവിധ ഭരണപരമായ ചുമതലകളിലെ പരിചയം സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് സംവിധാനത്തിന് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)